Latest News :

Thursday, 18 October 2012

ഫാത്തിമമാതാ യു.പി.സ്‌കൂള്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ അറുപതോളം; സ്‌കൂളിന് അവധി

Posted by Shaji.essenn at 2:24 pm
കുടിയാന്മല: ഫാത്തിമമാതാ യു.പി. സ്‌കൂളിന്റെ കെട്ടിടത്തില്‍ അറുപതിലധികം വിള്ളലുകളാണ് ഉണ്ടായതെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അധ്യയനം നടത്തുന്നത് അപകടമാണെന്ന അഭിപ്രായത്തെത്തുടര്‍ന്ന് പകരം സംവിധാനമുണ്ടാകുന്നതുവരെ സ്‌കൂളിന് അവധി നല്‍കി. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തെത്തുടര്‍ന്നാണ് വിള്ളലുകള്‍ ഉണ്ടായതെന്ന് കരുതുന്നു.

സ്‌കൂള്‍ കെട്ടിടം ബുധനാഴ്ച ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് അസി. എന്‍ജിനിയര്‍ സന്ദര്‍ശിച്ചു. കെട്ടിടം അപകടനിലയിലാണെന്ന റിപ്പോര്‍ട്ടാണ് അദ്ദേഹം നല്‍കിയത്. ഇരിക്കൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.പി.പദ്മരാജന്‍, സോഷ്യലിസ്റ്റ് ജനത ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി.വേണുഗോപാലന്‍, ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാര്‍ഗരറ്റ് മാത്യു, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ എന്‍.പി.ജോസഫ്, കെ.പി.പി.എച്ച്.എ. സെക്രട്ടറി സി.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

501 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഒരു ബ്ലോക്കാണ് അപകടസ്ഥിതിയിലായത്. 309 കുട്ടികള്‍ ഈ കെട്ടിടത്തിലാണ് പഠിക്കുന്നത്. കരിങ്കല്ലില്‍ ചെളിമണ്ണ് ഉപയോഗിച്ച് നിര്‍മിച്ചതാണ് രണ്ടുനിലകെട്ടിടം. സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് പി.ടി.എ. യോഗം വ്യാഴാഴ്ച ചേരും. സ്‌കൂളിന് അടിയന്തരസഹായം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.