കുടിയാന്‍മല: കുടിയാന്‍മല ഹോളിക്രോസ് പബ്ലിക് സ്‌കൂള്‍ സയന്‍സ് ക്ലബ്ബ് 'നെക്‌സസ് പ്രീമിയര്‍' ശാസ്ത്രപ്രദര്‍ശനം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സയന്‍സ് അധ്യാപികമാരായ സിജി സിജു, ജിഷ ബിജോയി എന്നിവരുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികളാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജലശുദ്ധീകരണ പ്ലാന്റുകള്‍, അഗ്‌നിപര്‍വത സ്‌ഫോടന മാതൃക, പരമ്പരാഗത ഊര്‍ജസ്രോതസുകള്‍, ഡയനാമോയുടെ പ്രവര്‍ത്തനം, റേഡിയോ ഗ്രീന്‍ ഹൗസ് മാതൃക, താപം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫാന്‍ തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന മാതൃകകള്‍ കുട്ടികള്‍ നിര്‍മിച്ചു.
Tags:
Naduvilnews