തടിക്കടവ്: നാടിന്റെ പ്രശ്‌നങ്ങളും വേദനകളും ഒപ്പിയെടുത്ത് കുട്ടികളുടെ
കൂട്ടായ്മയില്‍ ഡോക്യുമെന്ററി സിനിമകള്‍ പിറക്കുന്നു. തളിപ്പറമ്പ് നോര്‍ത്ത്
ഉപജില്ല വിദ്യാരംഗം കലാവേദിയുടെ കീഴില്‍ കുട്ടികളുടെ കൂട്ടായ്മ 'ഫ്രെയിം' ആണ്
ഡോക്യുമെന്ററി സിനിമകള്‍ രൂപപ്പെടുത്തുന്നത്. തടിക്കടവ് ഗവ.യു.പി.സ്‌കൂളില്‍
ഇതിനായുള്ള രണ്ട് ദിവസത്തെ പരിശീലനക്കളരി ആരംഭിച്ചു. പന്ത്രണ്ടാംചാല്‍ പക്ഷി
സങ്കേതം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഇതിവൃത്തമാക്കിയാണ് ആദ്യ
ഡോക്യുമെന്ററി. പാഠ്യപദ്ധതി വിനിമയത്തിന് സിനിമ ഏറ്റവും നല്ല ഉപാധിയാണെന്ന
തിരിച്ചറിവാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നിലെന്ന് ഉപജില്ല കണ്‍വീനര്‍
എ.ആര്‍.പ്രസാദ് പറഞ്ഞു.
ശില്പശാലയുടെ ഉദ്ഘാടനം സിനിമാസംവിധായകന്‍ സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു. എ.ഇ.ഒ. ടി.വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ഗ്രെസി ജോര്‍ജ്, എച്ച്.എം.ഫോറം കണ്‍വീനര്‍ ആര്‍.ഗോപാലന്‍, എം.വി.ജനാര്‍ദ്ദനന്‍, എ.എം.മുരളീകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് രമേശന്‍ കരിയില്‍, കെ.ജെ.ജോസഫ്, എ.ആര്‍.പ്രസാദ്, സുഹൈല്‍ എം.ഷാജി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി.ജെ.ഔസേഫ് സ്വാഗതവും എം.കെ.ഉമാദേവി നന്ദിയും പറഞ്ഞു. പ്രേംകുമാര്‍ കണ്ണോം, കെ.എം.സജീവ്, കെ.വി.ജയേഷ് എന്നിവര്‍ നേതൃത്വം നല്കി.Mohanan alora.
Tags:
Naduvilnews

0 comments: