നടുവില്‍: വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് സ്‌കൂള്‍ പരിസരത്ത് 'കദളീവനം' എന്ന പേരില്‍ നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് ചിറ്റിലപ്പള്ളി, പ്രിന്‍സിപ്പല്‍ സി.യു.ഇമാനുവല്‍, പ്രധാനാധ്യാപകന്‍, വി.വി.ജോസ്, പി.ടി.എ. പ്രസിഡന്റ് ജോയി കളപ്പുര, ബിനുതോമസ്, ക്രിസ്റ്റി ജോസ്, പി.പി.ബാലശ്രീ എന്നിവര്‍ സംസാരിച്ചു. ജൈവകര്‍ഷകനായ ബെന്നി കൊക്കാട്ടിന്റെ സഹായവും നിര്‍ദേശങ്ങളും കൃഷിചെയ്യുന്നതിന് ലഭിച്ചിരുന്നു.Mohanan alora.
Tags:
Naduvilnews
0 comments: