നടുവില്‍: രൂക്ഷമായ യാത്രാദുരിതം അനുഭവിക്കുന്ന താറ്റിയാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ബസ് പാസഞ്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. കണ്ണൂരില്‍നിന്ന് കൂനം-കുളത്തൂര്‍ -കണ്ണാടിപ്പാറവഴി പുതിയ റൂട്ട് അനുവദിച്ചാല്‍ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനംചെയ്യും. നേരത്തെ രണ്ടു ബസ്സുകള്‍ താറ്റിയാട്ടുവരെ ഓടിയിരുന്നു. നടുവില്‍-കരുവഞ്ചാല്‍ ഹില്‍ ഹൈവേ വന്നതോടെ ബസ്സുകള്‍ ഓടാതായി. താറ്റിയാട്ടുവരെ ബസ് ഓടുന്നത് മല്ലക്കുളം, തേര്‍മല പ്രദേശത്തെ ജനങ്ങള്‍ക്കും ഉപകരിക്കും. നിരവധി പട്ടികവര്‍ഗ കോളനികള്‍ ഉള്‍പ്പെടുന്നതാണ് താറ്റിയാട് പ്രദേശം. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ അമിതവാടക ഈടാക്കി ഓടുന്ന ജീപ്പുകളെ ആശ്രയിക്കുകയാണ് നാട്ടുകാര്‍.
Tags:
Naduvilnews
0 comments: