നടുവില്‍ : ഒരു കിലോ തേങ്ങയ്ക്ക് 11 രൂപ മാത്രം വില ലഭിക്കുമ്പോള്‍ ചിരട്ടക്ക് കിലോവിനു 6 രൂപ . ഒരു തേങ്ങയ്ക്ക് ശരാശരി മൂന്ന്‍ രൂപ പോലും വില ലഭിക്കാതെ തെങ്ങുകര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോഴാണ് ചിരട്ട വില വര്‍ദ്ധിക്കുന്നത് . ചിരട്ടയുടെ വിലയാകട്ടെ ഇടനിലക്കാരായ വ്യാപാരികള്‍ക്കാന്ന് ലഭിക്കുന്നത് . പാചക വാതക വില വര്‍ദ്ധനവ് ചിരട്ട വിലവര്‍ദ്ധനക്ക് കാരണമായിട്ടുണ്ട് . തേങ്ങ വിപണിയില്‍ കൊപ്ര വാങ്ങാനാളില്ലാത്ത സ്ഥിതിയാണുള്ളത് .പച്ചത്തെങ്ങക്കാണ് അല്പമെങ്കിലും പ്രിയം . വെളിച്ചെണ്ണ വ്യാപാരികള്‍ നേരത്തെ മലയോര പ്രദേശങ്ങളിലെത്തി നേരിട്ട് കൊപ്ര വാങ്ങിയിരുന്നു . ഏതാനും മാസങ്ങളായി ഇത്തരത്തില്‍ കൊപ്ര വാങ്ങാന്‍ ആളെത്തുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു . കൃത്രിമ വെളിച്ചെണ്ണ വ്യാപകമായി വിപണിയിലെത്തുന്നതാണ് കൊപ്രക്ക് ആവശ്യക്കാര്‍ ഇല്ലാത്തതിന് പിന്നില്‍ .
തെങ്ങിന് നല്‍കേണ്ട പ്രാഥമിക പരിചരണം പോലും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ വയ്യാത്ത സ്ഥിതിയാണ് . തെങ്ങുകയറ്റക്കൂലിയും പൊതിക്കല്‍ കൂലിയുമൊക്കെ വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ തെങ്ങ് കൃഷിയുടെ പ്രതിസന്ധി വര്‍ദ്ധിച്ചിരിക്കുകയാണ് .തഞ്ചാവൂര്‍ വാട്ടം പോലുള്ള ബാധയെ നിയന്ത്രിക്കാനും നടപടി ഒന്നും ഉണ്ടായിട്ടില്ല .
Tags:
Naduvilnews

0 comments: