അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ച ഇരിട്ടി പാലത്തില്‍ എസ്കവേറ്റര്‍ കയറ്റിയ ലോറി കുടുങ്ങി. പോലീസും നാട്ടുകാരും ഏറെ പണിപെട്ടാണ് പുറത്ത് എത്തിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ ആണ് സംഭവം. ഇത് ഏറെ നേരം ഗതാഗത തടസം ഉണ്ടാക്കി. അപകടാവസ്ഥയിലായ പാലത്തിന്റെ വലിയ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണതിനെ തുടര്‍ന്ന് 2011 ഫിബ്രവരി ഒമ്പതിനാണ് ജില്ലാ കളക്ടര്‍ നിരോധം ഏര്‍പ്പെടുത്തി ഉത്തരവ് ഇട്ടിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും ബോര്‍ഡ് സ്ഥാപിച്ച് നിരോധം ഉറപ്പുവരുത്താന്‍ ഇട്ട ഉത്തരവാകാട്ടെ ഒന്നരമാസത്തിനുശേഷം ആണ് യാഥാര്‍ഥ്യമായത്. നിയന്ത്രണം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലീസിനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിരോധ ഉത്തരവ് വന്നിട്ടും 10 ടണ്ണില്‍ കൂടുതല്‍ ഭാരവും വഹിച്ച് നിയമം കാറ്റില്‍ പറത്തി പാലത്തിലൂടെ ചരക്ക് ലോറികള്‍ തലങ്ങും വിലങ്ങും ഓടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഇന്നലെ കണ്ടത്.
General News


0 comments: