നടുവില്‍ : കലുങ്കുയര്‍ത്തുന്നതിന്റെ ഭാഗമായി റോഡില്‍ മണ്ണിറക്കിയതിനെത്തുടര്‍ന്ന് വലിയരീക്കമല റോഡില്‍ ഗതാഗതതടസ്സം. ഒരാഴ്ചയോളമായി ഈ റോഡിലൂടെ വാഹനങ്ങളൊന്നും ഓടുന്നില്ല. കല്ലേപ്പാലം നിര്‍മാണത്തിന്റെ ഭാഗമായി റോഡ് വികസിപ്പിക്കുന്നതിനായാണ് തൊട്ടടുത്ത് കലുങ്ക് ഉയര്‍ത്തുന്നത്. റോഡ് നടുവെ കീറി ഉയരമുള്ള പൈപ്പിടാനാണ് പദ്ധതി. മണ്ണിറക്കിയതിനെത്തുടര്‍ന്ന് റോഡ് ചെളിക്കുളമായി. സ്‌കൂളുകളിലെ പ്രൈമറി വിഭാഗത്തിന് ഇതുമൂലം അവധിനല്കി.
വലിയരീക്കമല, ചോലപ്പുനം തുടങ്ങിയ സ്ഥലങ്ങിലുള്ളവര്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. ആസ്പത്രികളില്‍ എത്താന്‍പോലും നിര്‍വാഹമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പണി നടക്കുന്ന സ്ഥലത്ത് വീതിയില്ലാത്തതിനാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനും കഴിയുന്നില്ല. നിര്‍മാണജോലികള്‍ ഇഴയുന്നതായും ആക്ഷേപമുണ്ട്.
Tags:
Naduvilnews

0 comments: