നടുവില്‍ : ശിശുദിനത്തില്‍ വൃദ്ധനൊപ്പം എത്തിയ കുട്ടികളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിലെല്‍പ്പിച്ചു.ഹുന്‍സൂര്‍ സ്വദേശി മോഹനനാണ് (65)കുട്ടികളോടൊപ്പം നടുവില്‍ എത്തിയത് .ശിശുദിന റാലി കണ്ടുകൊണ്ടിരുന്ന കുട്ടികളെ കണ്ടപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ചു .വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടിയാന്മല പോലീസ് എത്തി നാലുപേരെയും കസ്റ്റഡിയിലെടുത്തു .മോഹനന്റെ മക്കളായ അക്കുനിയുടെയും ,മഞഞ്ചുലയുടെയും മക്കളാണ് കൂടെ ഉണ്ടായിരുന്ന വിഷ്ണു (4),സഹിന(3),ബാബു (8) എന്നിവര്‍ . ഇവരുടെ അമ്മമാരുടെ പേരുകള്‍ കൈകളില്‍ പച്ച കുത്തിയിട്ടുണ്ട് , തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു .ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി കുട്ടികള്‍ ഇവരുടെതെന്നു ഉറപ്പുവരുത്തി .വൈകുന്നേരത്തോടെ മോഹനനെയും കുട്ടികളെയും വിട്ടയച്ചു .വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം നടുവില്‍ ടൌണില്‍ എത്തിച്ചേര്‍ന്നിരുന്നു.
Tags:
Naduvilnews
1 comments: