നടുവില്‍ : ശബരിമല തീര്‍ത്ഥാടകാര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ കുടിയാന്മാലയില്‍ നിന്ന് തൊടുപുഴ - പാല -ഭരണങ്ങാനം വഴി എരുമേലിയിലേക്ക് കെ എസ് ആര്‍ ടി സി യുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്സ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു .ദേശസാത്കൃത റൂട്ട് ആയിട്ടുകൂടി പുലിക്കുരുമ്പ ,നടുവില്‍ വഴി ഒരു ദീര്‍ഘദൂര ബസ്സ് പോലും ഓടുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട് .35 വര്‍ഷമായി റൂട്ടിന്റെ ദേശസാത്കരണം നടന്നിട്ട് , അന്ന് തൊട്ട് നാട്ടുകാരുടെ പ്രധാന ആവശ്യമാണ് കോട്ടയം ഭാഗത്തേക്ക് ബസ്സ് വേണമെന്നത് . പ്രധാന കുടിയേറ്റ കേന്ദ്രം കൂടിയാണ് ഈ മേഖല .ഇതര പ്രദേശങ്ങളില്‍ നിന്നെല്ലാം സ്വകാര്യ ബസ്സുകള്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു .ശബരിമലയിലേക്ക് വ്രതം നോററ് പോകുന്ന അയ്യപ്പ ഭക്തരും നൂറുകണക്കിനുണ്ട് . പാലാ ഡിപ്പോയില്‍ നിന്ന് കുടിയാന്മലയിലേക്ക് പുതിയ സര്‍വ്വീസ് തുടങ്ങാനുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള തിരുമാനമുണ്ടാകാത്തതാണ് പ്രധാന തടസമെന്ന് നടുവില്‍ ബസ്സ് പാസഞ്ചെ ഴ്സ് ഫോറം പരാതിപ്പെടുന്നു. എന്‍ എസ് എസ് ,എസ് എന്‍ ഡി പി ,ബി ജെ പി തുടങ്ങിയ സംഘടനകളും ദീര്‍ഘദൂര ബസ്സ് അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട് . കുടിയാന്മല വികസന സമിതിയുടെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട് .എന്നാല്‍ വേണ്ടപ്പെട്ടവര്‍ റൂട്ടിനെ അവഗണിക്കുകയാണെന്നാണ് ആരോപണം .
Tags:
Naduvilnews
0 comments: