നടുവില്‍:; അറുപത്തിനാലുകാരന്റെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. നടുവില്‍ ഹൈസ്‌കൂളിനു സമീപം ബി.രഘുനാഥന്‍ (64) ആണ് മരിച്ചത്. മൂന്നുവര്‍ഷമായി നടുവിലിലെ ഭാര്യവീട്ടിലാണ് താമസിക്കുന്നത്. എറണാകുളം സ്വദേശിയാണ്. ഭര്‍ത്താവിന്റെ പീഡനത്തിനെതിരായി ഭാര്യ ശാന്ത കുടിയാന്മല പോലീസില്‍ പരാതി നല്കിയിരുന്നു. മൃതദേഹത്തിനു സമീപം മദ്യക്കുപ്പികളും ഗുളികകളും കണ്ടെത്തി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോലീസ് അറിയിച്ചു. നേരത്തെ വിദേശത്ത് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറായിരുന്നു.
Tags:
Obituray
0 comments: