
മലയോര മേഖലയിലെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണി വൈകുന്നു. മിക്കസ്ഥലത്തും റോഡ് തകര്‍ന്ന്‍ കിടക്കുകയാണ്. തുലാമഴ കഴിഞ്ഞാല്‍ ഉടനെ പണി തുടങ്ങും എന്നായിരുന്നു നേരത്തെ വ്യകതമാക്കിയിരുന്നത്. ഇതുവരെ പണി തുടങ്ങിയില്ല എന്ന് മാത്രമല്ല റോഡുകളിലൂടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പി ഡബ്ലു ഡി അധിക്രതരുടെ അനാസ്ഥയാണ് ഈ അവസ്ഥക്ക് കാരണം. ശ്രീകണ്ടപുരത്തു നിന്ന് പയ്യാവൂര്‍, ചെമ്പേരി,നടുവില്‍, മയ്യില്‍ ഭാഗങ്ങളിലേയ്ക്ക് ഉള്ള പ്രധാന റോഡുകള്‍ തകര്‍ന്നു കിടക്കുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ റോഡുകളുടെ സ്ഥിതി ശോചനീയം ആണ്. ഇതേ തുടര്‍ന്ന്‍ ഗ്രാമങ്ങളിലേയ്ക്ക് ഓട്ടോകള്‍ സര്‍വിസ് നടത്താന്‍ തയാറാകുന്നില്ല. രാത്രി കാലങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവപെടുന്നത്.
പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപണി നടത്താന്‍ സാധാരണ ഗതിയില്‍ ജനുവരി കഴിയാറുണ്ട്. പുതുമഴ തുടങ്ങുന്നതോടെ ഇത് തകരും. ചുരുക്കത്തില്‍ മൂന്നോ നാലോ മാസം ആണ് നാട്ടുകാര്‍ ഇത് വഴി നടക്കുക. പി ഡബ്ലു ഡി കനിഞ്ഞിരുന്നുനെങ്കില്‍ നിലവില്‍ മിക്ക റോഡുകളുടെയും പണി പൂര്‍ത്തിയാക്കമായിരുന്നു. പി ഡബ്ലു ഡി ഇരിക്കൂര്‍ സെക്ഷന്‍ പരിധിയില്‍ ആണ് ഈ റോഡുകള്‍ എല്ലാം.
Tags:
Naduvilnews
Naduvilnews
0 comments: