തീവ്രവാദിയും കൊലപാതകിയുമായ അജ്മല്‍ കസബിനെ കഴിഞ്ഞ 21 നാണ് ഇന്ത്യന്‍ ഭരണഘടന തൂക്കിലേറ്റുന്നത്. പാക്കിസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച കസബിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭ്യമായിരുന്നുള്ളൂ.
കുഞ്ഞായിരിക്കുമ്പോള്‍ ഭീരുവായിരുന്ന കസബ് പിന്നെ കഠിനഹൃദയനും ക്രൂരനുമായി മാറുകയായിരുന്നു. സമൂഹമാണ് അയാളെ കുറ്റവാളിയും കൊലപാതകിയുമാക്കി മാറ്റിയത്. മുംബൈ ഭീകരാക്രമണത്തില്‍ കസബ് കുറ്റക്കാരനാണെന്നത് വിസ്മരിച്ച് കൊണ്ടല്ല ഇങ്ങനെ പറയുന്നത്.
എന്ത് തന്നെയായാലും കസബിനെ കൊന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. ഇത്ര ക്രൂരമായി ഒരാളെ തൂക്കിക്കൊല്ലുന്നത് യഥാര്‍ത്ഥത്തില്‍ കുറ്റമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മളെല്ലാവരും കുറ്റക്കാരായിരിക്കുകയാണ്. കസബിനെ തൂക്കിക്കൊല്ലുന്നതിനെ അനുകൂലിക്കുന്നതിലൂടെ നമ്മളെല്ലാവരും ചെയ്തത് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കലാണ്. അല്ലാതെ മനുഷിക മൂല്യങ്ങളുയര്‍ത്തുന്ന ഒരു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതല്ല.
0 comments: