നടുവില്‍: അലഞ്ഞുതിരിയുന്ന നായ്ക്കള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. നടുവില്‍ ടൗണ്‍, ആട്ടുകുളം, ഹൈസ്‌കൂള്‍, ഉത്തൂര്‍, പോത്തുകുണ്ട് മണ്ഡളം തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കള്‍ ജനങ്ങള്‍ക്ക് പേടിസ്വപ്നമായത്. നീര്‍ത്തടപദ്ധതിയുടെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്ത കോഴിക്കുഞ്ഞുങ്ങളെ ഒന്നടങ്കം നായ്ക്കള്‍ കൊന്നൊടുക്കിയതായി വീട്ടമ്മമാര്‍ പരാതി പറയുന്നു. മൂന്ന് വിദ്യാലയങ്ങളും മദ്രസയും പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍ പരിസരത്ത് നായ്ക്കള്‍ കൂട്ടംകൂടി നടക്കുന്നത് വാഹനയാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്.
Tags:
Naduvilnews
0 comments: