നടുവില്‍ : കോഴിക്കോട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തില്‍ വിജയികളായ പൊട്ടന്‍പ്ലാവ് ഭാരതാംബിക യു.പി .സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി.പ്രവര്‍ത്തന മാതൃകയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ച അഭിജിത്ത് സുരേന്ദ്രന്‍ ,അനഘ ടോം ,നിശ്ചല മാതൃകയില്‍ ബി ഗ്രേഡ് ലഭിച്ച അഹല്ല്യ പോള്‍ ,ഒലിവിയ ജോര്‍ജ്ജ് എന്നിവര്‍ക്കും അധ്യാപകരായ അരവിന്ദ് സജി ,ബീന മാത്യു എന്നിവര്‍ക്കുമാണ് സ്വീകരണം നല്‍കിയത് . മാനേജര്‍ ഫാ . കുര്യാക്കോസ് കളരിക്കല്‍ ,മുന്‍ പ്രധാനാധ്യാപകന്‍ കെ.ജെ.മാത്യു എന്നിവര്‍ നേതൃത്വം നല്‍കി .
Tags:
Naduvilnews
0 comments: