Latest News :

Friday, 30 November 2012

പ്രീ മെട്രിക് ഹോസ്റ്റലില്‍ കുടിവെള്ളക്ഷാമം

Posted by Unknown at 9:38 am
നടുവില്‍: നടുവില്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമായില്ല. ഹോസ്റ്റലിനുമുന്നില്‍ ഭൂജലവകുപ്പ് കഴിഞ്ഞദിവസം കുഴിച്ച കുഴല്‍ക്കിണര്‍ പാഴായി. നൂറ്റമ്പതടി താഴ്ന്നിട്ടും പാറ കാണാതായതാണ് കിണര്‍ ഉപേക്ഷിക്കാന്‍ കാരണമായത്. നാലുദിവസമാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തിയത്. ചെളിവെള്ളം കുത്തിയൊഴുകിയതിനെത്തുടര്‍ന്ന് ഹോസ്റ്റലിന് മുന്‍വശത്തെ റോഡും ചെളിക്കുളമായി.

ഗ്രാമപ്പഞ്ചായത്തിന്റെ കിണറ്റില്‍നിന്നാണ് ഹോസ്റ്റലിലേക്ക് ഇപ്പോള്‍ വെള്ളമെടുക്കുന്നത്. 40 കുട്ടികള്‍ക്കും നാല് ജീവനക്കാര്‍ക്കും ഈ വെള്ളം അപര്യാപ്തമാണ്. സമീപത്തെ പത്തോളം വീട്ടുകാരുടെ ആശ്രയവും ഈ കിണറാണ്. ഡിസംബര്‍മാസമാകുമ്പോഴേക്കും കിണര്‍ വറ്റിവരളുന്നതായി കുട്ടികള്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഹോസ്റ്റല്‍ അടച്ചിട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ജൂണ്‍ രണ്ടാംവാരമാണ് തുറന്നത്. ഇരുനൂറടിയെങ്കിലും താഴ്ത്തി വലിയ കുഴല്‍ക്കിണര്‍ കുഴിച്ചാലേ ഈ പ്രദേശത്ത് വെള്ളം ലഭിക്കൂ. അതല്ലെങ്കില്‍ ടൗണ്‍ കുടിവെള്ള പദ്ധതിയുടെയോ പൊതുവിതരണ പദ്ധതിയുടെയോ പൈപ്പുകള്‍ ദീര്‍ഘിപ്പിച്ച് ഹോസ്റ്റലില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.