നടുവില്‍: ക്വാറി പ്രവര്‍ത്തനം മൂലം റോഡ് തകര്‍ന്ന് ഒറ്റപ്പെട്ടു കഴിയുന്ന മാവുംചാല്‍ പ്രദേശത്തെ ജനങ്ങള്‍ ക്വാറിവിരുദ്ധ സമരവുമായി രംഗത്ത്. പാലക്കയത്തു പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയണ് പരാതി. പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടര്‍ക്കു കൈമാറി. ജില്ലാ പഞ്ചായത്തംഗം സജി കുറ്റിയാനിമറ്റവും കളക്ടര്‍ക്കു പരാതി നല്കിയിട്ടുണ്ട്. വെടിമരുന്നിന്റെ രൂക്ഷ ഗന്ധം മൂലം കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നതായി പരാതിയില്‍ പറയുന്നു. നിരവധി വര്‍ഷങ്ങളായി ജനങ്ങള്‍ കുടിവെള്ളത്തിനാശ്രയിച്ചിരുന്ന ജലസ്രോതസ്സുകളും വരണ്ടുകിടക്കുകയാണ്. ക്വാറിക്കെതരെ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പി.എസ്.മനോജ് ചെയര്‍മാനും കെ.ടി.റെജി കണ്‍വീനറുമാണ്. ബേബി ജോര്‍ജ്, തങ്കച്ചന്‍ വട്ടക്കാട്ട്, ബേബി വര്‍ക്കി, ബെന്നി കൊച്ചുപുര, ബിനീഷ് കറുകപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
0 comments: