നടുവില്‍: അങ്കണവാടിയോടുചേര്‍ന്ന കിണറ്റില്‍വീണ പട്ടിയെ രക്ഷിച്ചില്ല. നടുവില്‍ നേന്ത്രവട്ടത്തെ അങ്കണവാടിയുടെ കിണറ്റിലാണ് ഒരാഴ്ച മുമ്പ്പട്ടി വീണത്. നിറയെ വെള്ളമുള്ള കിണറിലെ മാളത്തിനുള്ളിലാണ് ഇപ്പോള്‍ പട്ടി കഴിയുന്നത്. കൊട്ടയിറക്കിയും മറ്റും രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിജയിച്ചില്ല. കിണറിലേക്ക് ഇറങ്ങാനും ആരും തയ്യാറല്ല.
കുട്ടികള്‍ക്ക് പാചകംചെയ്യാനുള്ള വെള്ളം ലഭിച്ചിരുന്ന കിണറില്‍ പട്ടി വീണതോടെ അങ്കണവാടി ജീവനക്കാര്‍ ബുദ്ധിമുട്ടിലായി. സമീപവാസികളും ഈ കിണറ്റില്‍ നിന്ന് വെള്ളം എടുത്തിരുന്നു. ജനപ്രതിനിധികളെയും മറ്റും വിവരം അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Tags:
Naduvilnews

0 comments: