നടുവില്‍ : വാഹനയാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്‌നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഹമ്പുകള്‍. തീര്‍ത്തും അശാസ്ത്രീയമായി നിര്‍മിച്ചതിനാല്‍ ഇവിടെ അപകടസാധ്യത കൂടിയിരിക്കുകയാണ്. ഹൈസ്‌കൂളിലേക്കുള്ള പ്രവേശന ഭാഗത്തും ബി.ടി.എം. സ്‌കൂളിന്റെ മുന്‍ഭാഗത്തുമാണ് ഹമ്പുകളുള്ളത്. ഇതില്‍ ഒരെണ്ണം ഉയരം കൂട്ടിയും വലുപ്പത്തിലും നിര്‍മിച്ചതിനാല്‍ ബസ്സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ അടിഭാഗം തട്ടുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. കുടുംബസമേതം ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരാണ് ഏറെ കഷ്ടപ്പെടുന്നത്.
ഇവിടെ റിഫ്‌ളക്ടറുകളോ, സൂചനാ ബോര്‍ഡുകളോ സ്ഥാപിക്കാനും നടപടിയില്ല. റോഡരികില്‍ കല്ലുകള്‍ കൂട്ടിയിടുന്നതും അപകടസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
Tags:
Naduvilnews
ഇവിടെ റിഫ്‌ളക്ടറുകളോ, സൂചനാ ബോര്‍ഡുകളോ സ്ഥാപിക്കാനും നടപടിയില്ല. റോഡരികില്‍ കല്ലുകള്‍ കൂട്ടിയിടുന്നതും അപകടസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
0 comments: