നടുവില്‍ : കഴിഞ്ഞ ഒരു മാസത്തിനിടെ നടുവിലില്‍ തെരുവുനായകള്‍ കടിച്ച് കൊന്നത് മുന്നൂറോളം കോഴികളെ . നീര്‍ത്തട വികസന പദ്ധതിയില്‍ പെടുത്തി 92 കുടുംബങ്ങള്‍ക്ക് 10 കോഴികളെ വീതം കഴിഞ്ഞ മാസം പഞ്ചായത്ത് വിതരണം ചെയ്തിരുന്നു . ഇതില്‍ പകുതിയോളം പേരുടെ കോഴികളും നായകളുടെ ആക്രമണത്തിനിരയായി .ചിലരുടെ പത്തുകൊഴികളും മറ്റുചിലരുടെ നാലും അഞ്ചും വീതം കോഴികളും നായ്കൂട്ടങ്ങള്‍ കടിച്ചുകൊന്നു . മുട്ടക്കോഴി യുണിറ്റ് നടത്തുന്ന നടുവില്‍ സെന്‍ട്രലിലെ കുട്ടിപള്ളീരകത്ത് നൂര്‍ജഹാന്റെ മുപ്പതോളം കോഴികളെ നായകള്‍ കടിച്ച് കൊന്നു .പഞ്ചായത്തിന് സമീപത്തെ കറുത്താണ്ടിരകത്ത് ആസ്യയുടെ പത്ത് കോഴി ,പാലക്കീല്‍ പുതിയ പുരയില്‍ ആയിഷ ,കീരീരകത്ത് മമ്മു ,പുതിയ പുരയില്‍ കുഞ്ഞമ്പു ,കെ .പി .കദീജ ,തുടങ്ങിയവരുടെയും കോഴികള്‍ നായകളുടെ ആക്രമണത്തിനിരയായി . കോഴികള്‍ക്ക് പുറമെ ആട് ,പശു ,തുടങ്ങിയവയും നായകളുടെ ആക്രമണത്തിനിരയാകുന്നുണ്ട് . നാട്ടുകാരും ഭീതിയിലാണ് .നിരവധി തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല .
Tags:
Naduvilnews
0 comments: