നടുവില്‍:വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ നടുവില്‍ വില്ലേജോഫീസ് കെട്ടിടത്തിന് മൂന്ന് വര്‍ഷമായിട്ടും വാടക നിശ്ചയിച്ചുനല്കിയില്ല. കെട്ടിടമുടമ പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടി വൈകുകയാണ്. പൊതുമരാമത്ത് വകുപ്പാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. നടുവില്‍ സഹകരണ ബാങ്കനു സമീപത്താണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ആസ്പത്രിയോട് ചേര്‍ന്ന് സ്വന്തം കെട്ടിടവും സ്ഥലവും കാടുകയറി നശിക്കുകയാണ്. ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി പുതിയത് പണിയാനും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. രേഖകള്‍ സൂക്ഷിക്കുവാനും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഇരിക്കാനും വാടകക്കെട്ടിടത്തില്‍ സൗകര്യമില്ല. ഓഫീസിലെ ഇന്റര്‍നെറ്റ് ബന്ധവും ആഴ്ചകളായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
Tags:
Naduvilnews

0 comments: