നടുവില്‍ : ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച വൈതല്‍മലയിലെ റിസോര്‍ട്ട് വൈദ്യുതി ലഭിക്കാത്തതിനാല്‍ ഉപയോഗ ശൂന്യമാകുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 1.72 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച റിസോര്‍ട്ട് മുമ്പെ ഉദ്ഘാടനം ചെയ്തിരുന്നു. ആ സമയത്ത് ത്രി ഫെയ്സ് ലൈന്‍ വേണമെന്നതിനാല്‍ ഇലക്ട്രിസിറ്റി അധികൃതര്‍ വൈദ്യുതി അനുവദിച്ചില്ല. മൂന്ന് മാസം മുന്നേ ഡിടിപിസി ട്രാന്‍സ്ഫോര്‍മര്‍ നിര്‍മിക്കാന്‍ 25 ലക്ഷം രൂപ വൈദ്യുതി വകുപ്പിന് അനുവദിച്ചു. സ്വകാര്യ റിസോര്‍ട്ടുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവൃത്തി നടത്തിയില്ല. മൂന്ന് ലക്ഷം രൂപ കൂടി വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്. വിദേശികളുള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന വൈതല്‍മലയില്‍ വിശാലമായ സൗകര്യത്തോടെയാണ് റിസോര്‍ട്ട് പണിതത്. 12 മുറിയും ഭക്ഷണശാലയും ഉള്‍പ്പെടെയുള്ള സൗകര്യമുണ്ട്. വൈദ്യുതി കണക്ഷന് വേണ്ട മറ്റു പ്രവൃത്തികളും നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ചില സ്വകാര്യ വ്യക്തികള്‍ ട്രസ്റ്റ് രൂപീകരിച്ച് വിദേശഏജന്‍സികളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ നിരവധി സ്വകാര്യ റിസോര്‍ട്ടുകളും ഉയരുന്നു. റിസോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കാന്‍ ഡിടിപിസി അധികൃതരും താല്‍പര്യമെടുക്കുന്നില്ല. വൈദ്യുതിവകുപ്പ് ട്രാന്‍സ്ഫോര്‍മര്‍ പണിയാന്‍ തയ്യാറായില്ലെങ്കില്‍ സൗരോര്‍ജ പാനല്‍ നിര്‍മിച്ച് വൈദ്യുതി വിതരണം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Tags:
Naduvilnews
1 comments:
എങ്ങും എവിടെയും പോളിടിക്സ് മാത്രം...!!