നടുവില്‍ : കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള നല്ല ബസ്സുകള്‍ ശബരിമല സര്‍വ്വീസിനയച്ചതോടെ ഏക ദേശസാത്കൃത റൂട്ടിലെ യാത്രക്കാര്‍ ദുരിതത്തില്‍ . പഴകിയതും കാലഹരണപ്പെട്ടതുമായ ബസ്സുകള്‍ നിരന്തരം കേടായി വഴിയില്‍ കിടക്കുന്നതാണ് യാത്രാ ക്ലേശം രൂക്ഷമാക്കുന്നത് .നാട്ടുകാരുടെ നിരന്തര മുറവിളിയുടെ ഫലമായി കുടിയാന്മലയിലേക്ക് വിട്ടിരുന്ന ചില ബസ്സുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത് . പകരമായി ആവശ്യത്തിന് ബസ്സുകളും ഇല്ല .ബസ്സുകള്‍ യാത്ര മുഴുമിപ്പിക്കാതെ വഴിയില്‍ കുടുങ്ങുന്നത് മൂലം കൃത്യസമയത്ത് എത്തേണ്ട ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും വലയുന്നതായാണ് പരാതി . കൊക്കമുള്ള് മുതല്‍ കുടിയാന്മല വരെയും അവിടെ നിന്ന് പൊട്ടന്‍പ്ലാവ് ,വൈതല്‍ മല വരെയും ഉള്ള റോഡുകള്‍ തീര്‍ത്തും തകര്‍ന്ന് കിടക്കുകയാണ് ഇതും ബസ്സുകള്‍ വഴിയില്‍ കേടായി കിടക്കുന്നതിന് കാരണമാകുന്നുണ്ട് . രണ്ടും മൂന്നും ബസ്സുകള്‍ ദിവസവും കേടാവുന്നത് മൂലം മണിക്കൂറുകള്‍ ബസ്സ് കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍ .
Tags:
Naduvilnews


0 comments: