
വടക്കന്‍
മലബാറിലെ വിനോദ സഞ്ചാരരംഗത്ത് വൈതല്‍ മലയുടെ പുതുമയാര്‍ന്ന മുഖങ്ങള്‍
അവതരിപ്പിക്കാന്‍ നിങ്ങള്‍ക്കും ഒരു അവസരം..... ഈ മാസം 12-നു പൈതല്‍
മലയില്‍ വെച്ച് നടക്കുന്ന ഫോട്ടോഗ്രാഫി, ചിത്രരചന, ഡോകുമെന്ററി
മത്സരങ്ങളിലേയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു. വൈതല്‍ ടൂറിസം
കണ്സോര്‍ഷ്യവും വൈതല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും ചേര്‍ന്ന് ഒരുക്കുന്ന
ഈ മത്സരങ്ങളില്‍ നിങ്ങളെയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
വിനോദസഞ്ചാരരംഗത്ത് വൈതല്‍മലയുടെ ഖ്യാതി പുറം ലോകത്ത് എത്തിക്കാനുള്ള
ശ്രമങ്ങളുടെ ഭാഗമാണിത്.
ഫോട്ടോഗ്രാഫി, ചിത്രരചന മത്സരങ്ങള്‍ 18 വയസില്‍ താഴെ ഉള്ളവര്‍ക്കാണ്. 2012
ഡിസംബര്‍ 12 നു നടക്കുന്ന സംഘടിപ്പിക്കുന്ന പരിപാടിയില്‍ 12 മിനുട്ട്
ഡോകുമെന്ററി മത്സരമാണ് നടത്തുന്നത്. ഡോകുമെന്ററി തയ്യാറാക്കുന്നതിന് 12
ദിവസത്തെ സാവകാശം ലഭിക്കും. ഫോട്ടോഗ്രാഫി മത്സരത്തിലെ ചിത്രങ്ങള്‍ 12-നു
രാവിലെ 6-നും വൈകിട്ട് 6-നും ഇടയില്‍ എടുത്തത് ആയിരിക്കണം. 12-8
വലിപ്പത്തില്‍ ഉള്ള 3 ചിത്രങ്ങള്‍ ഒരാള്‍ക്ക് അയക്കാം. ജലച്ചായ
ചിത്രരചനയ്ക്ക് ഉള്ള കടലാസുകള്‍ തത്സമയം നല്‍കുന്നതാണ്. ഓരോ
മത്സരഇനത്തിനും 5000 രൂപ ആണ് സമ്മാനത്തുക. ഓരോ ഇനത്തിനും 12 സമ്മാനങ്ങള്‍
വേറെയും ഉണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ 10-നു
മുന്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തിനു എത്തുന്ന
ഫോട്ടോകള്‍, പെയിന്റിങ്ങുകള്‍, ഡോകുമെന്ററികള്‍ എന്നിവയുടെ പ്രദര്‍ശനം
ജനുവരി അവസാനവാരം കണ്ണൂരില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
04972762162, 9446070415, 9544318811
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: