നടുവില്‍: പൈതല്‍മലയില്‍ തുടരെയുള്ള തീപിടിത്തം ഭീഷണിയാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൈതല്‍മലയിലെ പൊടിക്കളത്ത് വാച്ച് ടവറിന് തീപിടിച്ചു. ഏക്കര്‍ കണക്കിന് പുല്‍മേടാണ് കത്തിനശിച്ചത്. സന്ദര്‍ശകര്‍ കൂട്ടമായി എത്തുന്നുണ്ട്. പുല്‍മേടുകള്‍ ഉണങ്ങിക്കിടക്കുന്നതും കാട്ടുതീ പടരാന്‍ ഇടയാക്കും. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന സിഗററ്റുകളും രാത്രിയില്‍ താമസിക്കുന്നവര്‍ തണുപ്പ് തടയാന്‍ ഇടുന്ന തീയും തീപ്പിടിത്തത്തിന് കാരണമാവുന്നു. മദ്യപിച്ച് എത്തുന്ന സംഘങ്ങളും ഭീഷണിയാണ്.
കഴിഞ്ഞവര്‍ഷം മൂന്നിലേറെ തവണ വനം കത്തിയമര്‍ന്നിരുന്നു. ദിവസങ്ങളെടുത്താണ് അധികൃതര്‍ തീയണച്ചത്. എന്നിട്ടും ഈ വര്‍ഷവും തീപ്പിടിത്തം തടയാന്‍ നടപടിയൊന്നും എടുത്തിട്ടില്ല. തീപ്പിടിത്തം ജൈവവൈവിധ്യത്തിന് കനത്ത നാശം വരുത്തുന്നു. നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജീവനക്കാരെ നിയമിക്കാനും നടപടി ഉണ്ടായിട്ടില്ല. മദ്യപ സംഘങ്ങളെ വനത്തിനുള്ളിലേക്ക് കടത്തിവിടരുതെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Tags:
Naduvilnews

1 comments:
പത്തിരുപത്തിയന്ച്ചു കൊല്ലം മുമ്പായിരുന്നെങ്കില്‍ തീയുടുന്ന കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു.... ആദ്യം തന്നെ മലകേറണം തീയിടണം.... മത്സരമായിരുന്നു ഞങ്ങള്‍ കൂട്ടുകാര്‍. തിരിച്ചിറങ്ങുമ്പോള്‍ അമ്മച്ചിമാര് തെറിവിളിക്കും, ഈ വര്ഷം പെര മേയാന്‍ ഇനി പുല്ലിന് എവിടെ പോകും എന്നാ പരാതികള്‍ കേട്ടില്ല എന്ന് നടിച്ചു കൊണ്ടു ഓടി ചാടി കാട്ടിലൂടെ മലയിറങ്ങും....