നടുവില്‍ : കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. കൊയ്യം മണക്കാട് സ്വദേശികളായ സി.എം. പ്രകാശന്‍ (31), കെ. സുനില്‍ (25), ഷാനു കെ. ബേബി (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സഞ്ചരിച്ച ടാറ്റ സുമോക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് കരിമ്പം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചുവെന്നാണ് കേസ്. പരിക്കേറ്റ ഡ്രൈവര്‍ നടുവില്‍ സ്വദേശി ടി.വി. മനോജ്കുമാറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Tags:
Naduvilnews
Naduvilnews
0 comments: