നടുവില്‍:വൈതല്‍ മലയോട് ചേര്‍ന്ന അരുവികളിലും തോടരികിലും ദേശാടനശലഭങ്ങളെത്തി. ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട ശലഭങ്ങളാണ് വെള്ളാട്, ചേടിക്കുണ്ട് തോടരികിലെത്തിയത്. ഏഴരക്കുണ്ട്., വൈതല്‍കുണ്ട് തോടുകളുടെ തീരത്തും ഇവയെ ചിത്രശലഭ നിരീക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളാട് സ്‌കൂളിനു മുന്‍വശത്തെ തോടരികില്‍ മഡ്പഡ്‌ലിങ്ങില്‍ (ചെളിയൂറ്റല്‍) ഏര്‍പ്പെട്ടിരിക്കുന്ന ശലഭങ്ങള്‍ കൗതുകക്കാഴ്ചയാണിപ്പോള്‍. ചുട്ടിമയൂരി, വിലാസിനി, കൃഷ്ണശലഭം, മഞ്ഞത്തകരമുത്തി തുടങ്ങിയ ശലഭങ്ങളും ഇവിടെ മഡ്പഡ്‌ലിങ്ങില്‍ ഏര്‍പ്പെടാനെത്തുന്നുണ്ട്.
Tags:
Naduvilnews
0 comments: