നടുവില്‍: നടുവില്‍ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് യോഗംചേര്‍ന്നു. പുലിക്കുരുമ്പ കമ്മ്യൂണിറ്റി ഹാളില്‍ വ്യാഴാഴ്ച നാലുമണിക്കായിരുന്നു യോഗം. പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പ്രസിഡന്റ് പി.ടി.മാത്യുവിനെ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചു. എന്നാല്‍ മുസ്‌ലിംലീഗ് നേതൃത്വത്തിന് വഴങ്ങരുതെന്നും കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം തകരുന്ന നടപടി വേണ്ടെന്നും എതിര്‍വിഭാഗവും വാദിച്ചു. നടുവില്‍ പഞ്ചായത്തിലെ പ്രമുഖ എ ഗ്രൂപ്പ് നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞദിവസം വിശാല ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ യോഗം നടുവില്‍ ടൗണില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് എ ഗ്രൂപ്പും യോഗം വിളിച്ചുചേര്‍ത്തത്.
Tags:
Naduvilnews

0 comments: