Latest News :

Wednesday, 30 January 2013

വൈതല്‍മല ടൂറിസം കോംപ്ലക്‌സ് വൈദ്യുതീകരണം ഉടന്‍-മന്ത്രി

Posted by Unknown at 11:04 pm
വൈതല്‍മല: വൈതല്‍മലയിലെ ടൂറിസം കോംപ്ലക്‌സ് വൈദ്യുതീകരണത്തിന് ഉടന്‍ നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. വൈതല്‍മല ടൂറിസം കണ്‍സോര്‍ഷ്യം സംഘടിപ്പിച്ച പശ്ചിമഘട്ട മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വൈതല്‍മല റോഡ് ടൂറിസം വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത ബജറ്റില്‍ തുക വകയിരുത്തും. അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് നല്‍കാനും നടപടിയെടുക്കും. ടൂറിസം കോംപ്ലക്‌സ് ഏറ്റെടുക്കുന്നതിന് കെ.ടി.ഡി.സി. ചെയര്‍മാനുമായി സംസാരിക്കും. ഫാം ടൂറിസവുമായി ബന്ധപ്പെടുത്തി വൈതല്‍മല വികസനത്തിന് ഏറേ സാധ്യതകളാണുള്ളത്-മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് റോഡുവികസനം സംബന്ധിച്ച് മന്ത്രി പ്രഖ്യാപനം നടത്തിയത്. മലയോര ടൂറിസത്തില്‍ വൈതല്‍മലയോളം സാധ്യതയുള്ള മറ്റൊരു കേന്ദ്രം ഉത്തര മലബാറിലില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു. ഇവിടത്തെ വികസനത്തിന് പ്രധാന തടസ്സം യാത്രാസൗകര്യത്തിന്റെ അപര്യാപ്തതയാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടായാലെ വികസനം സാധ്യമാകുകയുള്ളൂ. എല്ലാ വര്‍ഷവും നടത്തുന്ന വലിയ മേളയാക്കി പശ്ചിമഘട്ട മഹോത്സവം നടത്താന്‍ ടൂറിസം വകുപ്പിന്റെ പിന്തുണയും മന്ത്രി തേടി. 

ഫാ. കുര്യാക്കോസ് കളരിക്കല്‍, ഇ.കുഞ്ഞിരാമന്‍, കെ.സി.കടമ്പൂരാന്‍, ചന്ദ്രന്‍ തില്ലങ്കേരി, മാര്‍ഗരറ്റ് മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ബ്ലോക്ക്-ഗ്രാമ-പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഡി.ടി.പി.സി. അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈതല്‍മലയിലെ സമീപ പഞ്ചായത്തുകളും ടുറിസം കണ്‍സോര്‍ഷ്യവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.