പൈതല്‍
മലയുടെ വികസനകുതിപ്പിനായി പൈതല്‍മല ടൂറിസം കണ്‍സോഷ്യത്തിന്റെ
ആഭിമുഖ്യത്തില്‍ സമൂഹത്തിന്റെ വിവധ തുറകളില്‍ നിന്ന് രണ്ടായിരത്തോളം
പ്രതിനിധികള്‍ പങ്കെടുക്കുന്ന പശ്ചിമഘട്ട മഹോത്സവം നാളെ ജനുവരി 29നു പൈതല്‍
മലയില്‍ വച്ച് നടത്തപെടുന്നു. പൈതല്‍ മലയുടെ ടൂറിസം സാധ്യതകള്‍ കണ്ടെത്തി
പഠനം നടത്തി ഭാവിയില്‍ നടപ്പിലക്കുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി
പ്രസിധികരിക്കുകയാണ് മഹോത്സവത്തിന്റെ ലക്‌ഷ്യം. പദ്ധതി രേഖ ഗ്രാമ വികസന
വകുപ്പ് മന്ത്രി ശ്രി കെ സി ജോസഫ് ജില്ല കലക്ക്ട്ടര്‍ ശ്രി രത്തന്‍
ഖേല്‍ക്കര്‍ക്ക് കൈമാറും. നാളെ രാവിലെ 10 മണി മുതല്‍ പൈതല്‍മല കെ ടി ഡി സി
റിസോര്‍ട്ടില്‍ ആണ് പരിപാടികള്‍ നടക്കുക.കില ഡയറക്ടര്‍ പി പി ബാലന്‍
മാസ്റ്റര്‍, ഇകോ-ടൂറിസം ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍ കുട്ടി,ഡോക്ടര്‍
അബ്ദുല്‍ കരീം,കെ പി രവീന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നു.ഉച്ച
കഴിഞ്ഞു രണ്ടു മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ബഹുമാനപെട്ട ടൂറിസം
മന്ത്രി ശ്രി എ പി അനില്‍കുമാര്‍ വിവധ പദ്ധതികളുടെ ഉത്ഘാടനം
നിര്‍വഹിക്കുന്നതാണ്. ഗ്രാമ വികസന വകുപ്പ് മന്ത്രി ശ്രി കെ സി ജോസഫ്
അധ്യക്ഷപദം അലങ്കരിക്കുന്ന സമ്മേളനത്തില്‍ പതിപക്ഷ ഉപനേതാവ് ശ്രി കോടിയേരി
ബാലകൃഷ്ണന്‍,ശ്രി കെ സുധാകരന്‍ എം പി, ജില്ല കലക്ക്ട്ടര്‍ ശ്രി രത്തന്‍
ഖേല്‍ക്കര്‍, എം എല്‍ എമാര്‍ ആയ ശ്രി എ പി അബ്ദുള്ളകുട്ടി, ശ്രി ജെയിംസ്
മാത്യു, ശ്രി സണ്ണി ജോസഫ്,ശ്രി കെ എം ഷാജി എന്നിവരും പങ്കെടുക്കുന്നു.
ഗാനമേള,വനിതാ ശിങ്കാരിമേളം,ബാന്‍ഡ് മേളം എന്നിവയും
ഉണ്ടായിരിക്കുന്നതാണ്.
NB:- മഹോത്സവത്തിന്റെ ഭാഗമായി രാവിലെ മുതല്‍ ചെമ്പെരിയില്‍ നിന്നും അന്നേ
ദിവസം കെ എസ് ആര്‍ റ്റി സി ബസ് സര്‍വിസ് ഉണ്ടായിരിക്കുന്നതാണ്.
0 comments: