നടുവില്‍: സി.പി.എം. അക്രമികളുടെ താവളമായി മാറിയതായി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി പറഞ്ഞു. ഏരുവേശ്ശി പഞ്ചായത്തില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കുടിയാന്മലയില്‍ ചേര്‍ന്ന യു.ഡി.എഫ്. പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമംകൊണ്ട് കോണ്‍ഗ്രസ്സിനെ നശിപ്പിക്കാനാവില്ല. അക്രമം കോണ്‍ഗ്രസ്സിന്റെ വഴിയുമല്ല. ആസൂത്രിതമായ ആക്രമണപ്രവര്‍ത്തനങ്ങളാണ്കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്നത്. ജില്ലാ നേതൃത്വം ഇടപെട്ട് അണികളെ നിയന്ത്രിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. സോണി സെബാസ്റ്റ്യന്‍, പി.ജെ.ആന്റണി, ബിജു പുളിയന്തൊട്ടി എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
0 comments: