നടുവില്‍: ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്കിയ ക്വാറിയില്‍ ഖനനം നടക്കുന്നതായി പരാതി. താറ്റിയാട് മലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയാണ് പരാതി. ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ഒപ്പുശേഖരണം നടത്തിവരികയാണ്. സ്‌ഫോടനം നടത്തിയുള്ള ഖനനം ആരോഗ്യത്തിന് ഭീഷണിയായതായും കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് വെള്ളിയാഴ്ച നിവേദനംനല്കും.
ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടുവില്‍ യൂണിറ്റ് ആവശ്യപ്പെട്ടു. കെ.പി.ഫല്‍ഗുനന്‍ അധ്യക്ഷത വഹിച്ചു. എ.എസ്.ജയേഷ്‌കുമാര്‍, ടി.രാമകൃഷ്ണന്‍, എ.വി.ജനാര്‍ദനന്‍, കെ.വി.മുകുന്ദന്‍, എ.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:
Naduvilnews

0 comments: