നടുവില്‍: നടുവില്‍ പഞ്ചായത്തിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രഭാതഭക്ഷണപരിപാടി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഷാജി തോണക്കര, സരിത അനില്‍, ഡി.ലീല, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍.ബാലകൃഷ്ണന്‍ സ്വാഗതവും വി.ജെ.പ്രകാശ് നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: