എല്ലാ മതങ്ങളുടെ ആശയങ്ങളിലും പുരുഷാധിപത്യം തന്നെയാണ് പ്രതിഫലിക്കുന്നത്.പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൗവ്വനേ പുത്രോ രക്ഷതി വാര്ധക്യേ ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതിഎന്ന്,മനുസ്മൃതി പറയുന്നു .സ്ത്രീയെ പുരുഷന്‍ എക്കാലത്തും സംരക്ഷിക്കും, അവള്‍ അവന്റെആശ്രയത്തിലായിരിക്കുംഎന്നാണല്ലോ ഇതിന്റെ അര്‍ത്ഥം. 'സ്ത്രീ നിന്റെ കൃഷി സ്ഥലമാണ് നിനക്കവിടെ ഇഷ്ടം പോലെ വിളവിറക്കാം. ഒരു പുരുഷന്‍ സാക്ഷി പറയുന്നിടത്ത് രണ്ടു സ്ത്രീകള്‍ സാക്ഷി പറയണം' തുടങ്ങിയവയാണ് ഇസ്ലാമിലെ നിയമങ്ങള്‍. പുരുഷന്റെ ഏകാന്തത മാറ്റാന്‍ വേണ്ടി അവന്റെ വാരിയെല്ലില്‍ നിന്നും ദൈവം സ്ത്രീയെ സൃഷ്ടിച്ചുഎന്നബൈബിള്‍ കഥയുടെ പൊരുള്‍ സ്ത്രീക്ക് സ്വന്തമായി അസ്തിത്വമില്ല എന്നു തന്നെയാണ്. മതാത്മകമായത് കൊണ്ട് സ്ത്രീകള്‍ പോലും പുരുഷാധിപത്യവ്യവസ്ഥയുടെ വക്താക്കളായി മാറുകയും ചെയ്യുന്നു. ബലാത്സംഗങ്ങളുടെ അടിസ്ഥാനപരമായ കാരണം പുരുഷാധിപത്യ സാമൂഹികവ്യവസ്ഥ തന്നെയാണ്.
Tags:
General News
General News
0 comments: