നടുവില്‍:കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന ഒടുവള്ളി-കുടിയാന്മല മെക്കാഡം ടാറിങ് ഈ വര്‍ഷം നടക്കില്ല. 19 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനുവേണ്ടി തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും പുതിയ പദ്ധതികള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് വകുപ്പ്. കഴിഞ്ഞവര്‍ഷം നാല് റോഡുകള്‍ക്ക് സംസ്ഥാനത്ത് അംഗീകാരം കിട്ടിയിരുന്നു.
ഒടുവള്ളി-കുടിയാന്മല റോഡിനുവേണ്ടി കാര്യമായ സമ്മര്‍ദം ഉയരാത്തതാണ് മെക്കാഡം ടാറിങ് നഷ്ടപ്പെടാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്. സമീപപ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളിലും മെക്കാഡം ടാറിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
എന്നാല്‍, മലയോരമേഖലയിലെ സുപ്രധാന റോഡുകളില്‍ ഒന്നായിട്ടും ആവശ്യമായ പരിഗണന ഇതിന് ലഭിച്ചില്ല. തട്ടുകുന്നുമുതല്‍ കുടിയാന്മല വരെയുള്ള ഭാഗം ഇപ്പോഴും തീരെ നിലവാരമില്ലാത്തതാണ്. 34 വര്‍ഷമായി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ മാത്രമാണ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തലശ്ശേരി, പയ്യന്നൂര്‍, കണ്ണൂര്‍, പാലാ ഡിപ്പോകളില്‍ നിന്നുള്ള ബസ്സുകളാണിവ. പൈതല്‍മല വിനോദസഞ്ചാരകേന്ദ്രവും ഹില്‍ഹൈവേയും ഈ റോഡിന്റെ ഭാഗമായി വരും.
റോഡ് മെക്കാഡം ടാറിങ് നടത്താനാവശ്യമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ സംരക്ഷണസമിതി യുവജനവിഭാഗം സെക്രട്ടറി രാജു കൊന്നക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്ക് നിവേദനം നല്കി.
Tags:
Naduvilnews

0 comments: