നടുവില്‍: നടുവില്‍ പ്രാഥമികാരോഗ്യകേന്ദ്രം മന്തുരോഗനിവാരണ ചികിത്സാ പദ്ധതിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ടോമി അധ്യക്ഷത വഹിച്ചു. ടി.എന്‍. ബാലകൃഷ്ണന്‍, ജോസഫ് കുന്നേല്‍, ബേബി ഓടംപള്ളില്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഭയന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വി.എം.മനോജ് ക്ലാസെടുത്തു. കെ.വി.മനോജ് സ്വാഗതവും സി.ജി.ഗിരിസണ്‍ നന്ദിയും പറഞ്ഞു.
0 comments: