നടുവില്‍: ഊര്‍ജസംരക്ഷണം പ്രചരിപ്പിക്കുന്നതിനും പ്രായോഗികമാക്കുന്നതിനും വേണ്ടി തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ടി.എസ്.എസ്), വായാട്ടുപറമ്പ് യൂണിറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. യൂണിറ്റിന് കീഴിലുള്ള ഇരുപത് ഗ്രൂപ്പുകളുടെ ഭാരവാഹികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുത്തു.
ഗ്രാമിക ഗ്രൂപ്പുകളിലൂടെ ഓരോ പ്രദേശത്തേയും പൊതുജനങ്ങള്‍ക്കായി ബോധവത്കരണം നടത്താനും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താവിന് സമ്മാനങ്ങള്‍ നല്‍കാനും തീരുമാനമെടുത്തു. ജോസ് വരിക്കാനംതൊട്ടി ഉദ്ഘാടനം ചെയ്തു. ലൂക്കോസ് പുല്ലന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു.
0 comments: