Latest News :

Monday, 27 February 2012

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ കല്ലേറില്‍ പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി...

Posted by Shaji.essenn at 9:49 am
നടുവില്‍: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ കല്ലേറില്‍ പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കുടിയാന്മല സ്വദേശി ലിജോ സെബാസ്റ്റ്യന് (31) ഇക്കഴിഞ്ഞ 22-ാം തീയതി ടാഗോര്‍ വിദ്യാനികേതന്‍ സ്റ്റോപ്പില്‍വെച്ചാണ് പരിക്കേറ്റത്. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസ്സിനുനേരെ അക്രമികള്‍ കല്ലെറിയുകയാണുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കൃത്യനിര്‍വഹണത്തിനിടയില്‍ പരിക്കേറ്റ ലിജോയുടെ ആസ്​പത്രിച്ചെലവും നഷ്ടപരിഹാരവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യമുയര്‍ന്നു. ഇതുസംബന്ധിച്ച് ജനാധിപത്യ യുവജനസമിതി സംസ്ഥാനസെക്രട്ടറി രാജു കൊന്നക്കല്‍ ഡി.ജി.പി.ക്ക് നിവേദനംനല്‍കി.

ജോലിക്കിടയില്‍ അക്രമത്തിനുവിധേയനായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അക്രമികളെ പിടികൂടണമെന്നും തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ ജോഷി കണ്ടത്തിലും ആവശ്യപ്പെട്ടു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.