നടുവില്‍: കോടതിയില്‍ കറുത്ത ഗൗണിട്ട് നീതിക്കുവേണ്ടി പോരാടുന്ന വക്കീലിന്
ഇത് കളിയാട്ടകാലം. നടുവിലെ അത്തിലാട്ടുപുരയില്‍ കണ്ണന്‍വക്കീല്‍
കേസുകെട്ടുകള്‍ക്ക് അവധികൊടുത്ത് ഭക്തര്‍ക്ക് മുന്നില്‍
വിഷ്ണുമൂര്‍ത്തിയായും ഗുളികനായും പകര്‍ന്നാടുകയാണ്.
തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ് കണ്ണന്‍. കുട്ടിക്കാലത്ത് ആടിവേടന്‍ കെട്ടിയാണ് തുടക്കം. അത്തിലാട്ടുപുരയില്‍ രാമപ്പണിക്കരുടെയും ലക്ഷ്മിയുടെയും മകനാണ്. നടുവില്‍ പ്രദേശത്തെ തെയ്യപ്പറമ്പുകളിലും ക്ഷേത്രങ്ങളിലും കണ്ണന്‍വക്കീല്‍ നിറഞ്ഞുനില്‍ക്കുന്നു. അറക്കല്‍ പുതിയഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷം ഗുളികന്‍ തെയ്യമാണ് ഇദ്ദേഹം കെട്ടിയത്. ഭാര്യ രഞ്ജിനി അധ്യാപികയാണ്. മകന്‍ ആദിത്യന്‍.
Tags:
Naduvilnews

0 comments: