നടുവില്‍: ഒരു റബര്‍ കൂടത്തൈക്ക് 100 മുതല്‍ 150 രൂപ വരെ വിലയുള്ളപ്പോള്‍ ടാപ്പിങ് നടക്കുന്ന വലിയ റബര്‍ മരം പ്രകൃതിക്ഷോഭം മൂലം നശിച്ചാല്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം 60 രൂപ. ടാപ്പിങ് തുടങ്ങാത്ത റബര്‍ തൈക്ക് 25 രൂപയും. സാധാരണഗതിയില്‍ എട്ടുവര്‍ഷം പ്രായമായ റബര്‍തൈകളില്‍നിന്നാണ് ടാപ്പിങ് നടത്തുന്നത്. ഇക്കാലയളവില്‍ സംരക്ഷണത്തിനും വളപ്രയോഗത്തിനും മറ്റുമായി നല്ലൊരു തുക ചെലവഴിക്കണം.
സമാന ചെലവ് വരുന്ന മറ്റു വിളകള്‍ക്കും ഇത്തരത്തില്‍ തന്നെയാണ് നഷ്ടപരിഹാരം നല്‍കുന്നത്. കുലച്ച വാഴ നശിച്ചാല്‍ 25 രൂപയും കുലക്കാത്തവക്ക് 12 രൂപയുമാണ് നല്‍കുന്നത്. കവുങ്ങിന് 45 രൂപയും കശുമാവിന് 60 രൂപയുമാണ് നഷ്ടപരിഹാരം. ഇതില്‍ അല്‍പം ഭേദം തെങ്ങിനുള്ള നഷ്ടപരിഹാരമാണ്. തെങ്ങൊന്നിന് 300 രൂപ ലഭിക്കും.
15 വര്‍ഷം മുമ്പുള്ള കണക്കനുസരിച്ചാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ധനസഹായത്തിന് അപേക്ഷ അയക്കാനുള്ള ഉദ്യോഗസ്ഥരെ സ്ഥലം കാണിക്കാനും കര്‍ഷകര്‍ക്ക് വന്‍തുക ചെലവാകുന്നുണ്ട്.Haneefa naduvil
Tags:
Naduvilnews

0 comments: