
നടുവില്‍ : നടുവില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക സൗധം വെള്ളിയാഴ്ച പാണക്കാട് സയ്യദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും ,രാവിലെ പത്തുമണിക്കാണ് ചടങ്ങ് ,കെ പി ഹംസക്കുട്ടി അധ്യക്ഷത വഹിക്കും ,കോണ്‍ഫറന്‍സ് ഹാള്‍ കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും .
36 ലക്ഷം രൂപ ചിലവില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റിയാണ് കെട്ടിടം നിര്‍മ്മിച്ചത് ,ആധുനിക സൌകര്യങ്ങള്‍ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.പ്രമുഖരായ മത പണ്ഡിതരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും ,കെ മുഹമ്മദ് കുഞ്ഞി സ്വാഗതവും ,പി പി ഉമ്മര്‍ നന്ദിയും പറയും .Mohanan alora.
Tags:
Naduvilnews
Naduvilnews
0 comments: