നടുവില്‍: രാജീവ് ഗാന്ധി ദേശീയ കുടിവെള്ളപദ്ധതിയുടെ ഭാഗമായി നടുവില്‍ പഞ്ചായത്തിലെ പാറേമൊട്ടയിലും കോട്ടച്ചോലയിലും കുടിവെള്ളപദ്ധതി നടപ്പാക്കും. പട്ടികവര്‍ഗ കോളനികളാണ് രണ്ടും. കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കോളനികളില്‍ കുടിവെള്ളപദ്ധതി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാറേമൊട്ട കുടിവെള്ളപദ്ധതിക്ക് 14,50,000 രൂപയും കോട്ടച്ചോല പദ്ധതിക്ക് 12,85,000 രൂപയുമാണ് അടങ്കല്‍ തുക. ജൂണ്‍ 30നകം പണി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.
നടുവില്‍ പഞ്ചായത്തിലെ പത്തിലധികം കോളനികളില്‍ നടപ്പാക്കിയ കുടിവെള്ളപദ്ധതികളില്‍ ഒന്നുപോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപയാണ് കുടിവെള്ളപദ്ധതികളുടെ പേരില്‍ നഷ്ടപ്പെടുത്തിയത്. പുതിയ കുടിവെള്ളപദ്ധതികള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
Tags:
Naduvilnews

0 comments: