നടുവില്‍ : നടുവില്‍ ടൌണില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറില്‍ നിന്ന് സബ്സിഡി സാധനങ്ങള്‍ കിട്ടണമെങ്കില്‍ ഹോര്‍ലിക്സ് വാങ്ങണമെന്ന് നിര്‍ബന്ധിക്കുന്നതായി പരാതി , ഇല്ലെങ്കില്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന അരിപോലും നല്‍കാന്‍ തയ്യാറാകുന്നില്ല ,പാവപ്പെട്ട തൊഴിലാളികളും മറ്റും ഇതുമൂലം ബുദ്ധിമുട്ടുന്നു ,അരി ,പഞ്ചസാര ,ഉഴുന്ന് ,കടല ,തുടങ്ങി ഏതാനും സാധനങ്ങളെ സബ്സിഡി നല്‍കുന്ന ഇനങ്ങളായി മാവേലി സ്റ്റോറില്‍ സ്റ്റോക്ക് ഉള്ളു ,ഇവ വാങ്ങാനെത്തുന്നവര്‍ക്കാന് സ്റ്റേഷണറി ഇനങ്ങളായ സോപ്പ് ,ഹോര്‍ലിക്സ് പോലുള്ള സാധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ,ചോദ്യം ചെയ്യുന്നവരോട് മുകളില്‍ നിന്നുള്ള നിര്‍ദേശമാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത് .
Tags:
Naduvilnews

0 comments: