നടുവില്‍:നടുവിലില്‍ ഒരാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങി. വൈരാണിയിലെ പമ്പ് ഹൗസില്‍ സ്ഥാപിച്ച് മൂന്ന് മോട്ടോറുകളും കത്തിയതിനെ തുടര്‍ന്നാണ് കുടിവെള്ളം മുടങ്ങിയത്. കിണറിനകത്തുണ്ടായിരുന്ന മോട്ടോറുകള്‍ കരയ്‌ക്കെടുത്ത് അഴിച്ചിട്ട നിലയിലാണുള്ളത്. പമ്പിങ്ങിനുപയോഗിക്കുന്ന കിണറില്‍ ധാരാളം വെള്ളമുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമായി പ്രദേശത്ത് ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. രണ്ട് മണിക്കൂര്‍ മാത്രമാണ് ജലവിതരണം നിലവില്‍ നടക്കുന്നത്. ഫൂട്ട്‌വാല്‍വുകള്‍ വെളിയിലായതാണ് കാരണം. പൈപ്പിന്റെ നീളം വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കുടിവെള്ളം വിതരണം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നതിനിടയിലാണ് മോട്ടോറുകള്‍ പ്രവര്‍ത്തിക്കാതായത്. Mohanan alora.
Tags:
Naduvilnews
0 comments: