നടുവില്‍ : ഗ്രീന്‍ ഹൌസില്‍ വിളഞ്ഞ കക്കിരിക്ക മലയോരത്തെ കടകളില്‍ വില്‍പ്പനക്കെത്തി. കീടങ്ങളുടെ ആക്രമണങ്ങള്‍ ഇല്ലാതെ പ്രത്യേക കൂടാരങ്ങളില്‍ അതീവ സുഷ്മതയോടെ നട്ടുവളര്‍ത്തിയ കക്കിരിക്ക നാട്ടുകാര്‍ക്കും കൌതുകമായിട്ടുണ്ട് .വിദേശ രാജ്യങ്ങളിലും മറ്റും സുലഭമാണെങ്കിലും മലയോരത്തെ മാര്‍ക്കറ്റുകളില്‍ ആദ്യമായാണ് കക്കിരിക്ക (cucumber) എത്തുന്നത് .കിലോയ്ക്ക് 60 രൂപയ്ക്കാണ് നടുവിലിലെ കടകളില്‍ വില്‍പ്പന നടക്കുന്നത് .തീര്‍ത്തും സുരക്ഷിതമായതിനാല്‍ പുതിയ കക്കിരിക്ക് നല്ല ഡിമാന്‍ഡ് ഉണ്ട്.കുടിയാന്മലയില്‍ നിന്നാണ് നടുവില്‍ ,ചെമ്പേരി ,തളിപറമ്പ ,കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ കക്കിരി എത്തുന്നത് .Mohanan alora
Tags:
Naduvilnews
0 comments: