നടുവില്‍: റബര്‍കര്‍ഷകരെ സഹായിക്കാന്‍ രൂപവത്കരിക്കുന്ന സ്വാശ്രയസംഘങ്ങളുടെ സേവനം എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യമുയര്‍ന്നു. നിലവില്‍ സംഘത്തില്‍ അംഗത്വമുള്ളവര്‍ക്കുമാത്രമാണ് പ്രയോജനം ലഭിക്കുന്നത്. റബ്ബര്‍ബോര്‍ഡിന്റെ ആനുകൂല്യം ലഭിക്കുന്ന കര്‍ഷകര്‍ക്കും സ്വാശ്രയ സംഘങ്ങളുടെ സേവനം ലഭിക്കുന്നില്ല. കീടനാശിനി തളിക്കുന്നതിനുംമറ്റും ആയിരക്കണക്കിന്‌രൂപ ബോര്‍ഡ് സബ്‌സിഡി നല്‍കുന്നുണ്ട്. ഇത് ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. ചെറിയതോട്ടമുള്ള കര്‍ഷകര്‍ സ്വന്തംനിലയില്‍ ബോര്‍ഡോമിശ്രിതവുംമറ്റും തളിക്കേണ്ട സ്ഥിതിയാണുള്ളത്. യന്ത്രോപകരണങ്ങള്‍ സ്വാശ്രയസംഘങ്ങള്‍ക്കാണ് റബ്ബര്‍ബോര്‍ഡ് നല്‍കുന്നത്.
Tags:
Naduvilnews
0 comments: