നടുവില്‍: പാചകവാതകം തീര്‍ന്നതിനെ ത്തുടര്‍ന്ന് നടുവില്‍ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളെ വീടുകളിലേക്ക് വിട്ടു. ഞായറാഴ്ച പാചകവാതകം ലഭിച്ചുവെങ്കിലും നാല്പത് കുട്ടികളില്‍ ഇരുപതുപേരേ ചൊവ്വാഴ്ചവരെ ഹോസ്റ്റലില്‍ എത്തിയിട്ടുള്ളു. പാചകംചെയ്യാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടികളെ പറഞ്ഞുവിട്ടത്.
ആധുനിക രീതിയിലുള്ള കെട്ടിടം ഹോസ്റ്റലിനുവേണ്ടി പണിതത് അടുത്തകാലത്താണ്. ഇവിടെ പാചകവാതകം ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ബദല്‍ സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പന്ത്രണ്ടോളം സിലിണ്ടറുകള്‍ വേണ്ടിടത്ത് ആറ് സിലിണ്ടറുകളേ അധികൃതര്‍ അനുവദിച്ചിട്ടുള്ളൂ. പ്രശ്‌നം പരിഹരിക്കാന്‍ താത്കാലികമായി വിറകടുപ്പ് ഉണ്ടാക്കിയെങ്കിലും വിറക് ഇറക്കാന്‍ സംവിധാനമില്ല. പണം മുന്‍കൂറായി അനുവദിക്കുന്നില്ലെന്ന് ഹോസ്റ്റലിലെ ജീവനക്കാര്‍ പറയുന്നു.
ഇതിനുപുറമെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമായിട്ടില്ല. മാര്‍ച്ച് മാസം ആദ്യംതന്നെ കുടിവെള്ളമില്ലാത്തതിനാല്‍ ഹോസ്റ്റല്‍ അടച്ചിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറന്ന ആദ്യ ആഴ്ചയും കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചില്ല.
പഞ്ചായത്ത്‌വക കിണറില്‍നിന്നാണ് ഹോസ്റ്റലിലേക്ക് വേണ്ട വെള്ളം എടുക്കുന്നത്. സമീപവാസികളും ഈ കിണറിനെയാണ് ആശ്രയിക്കുന്നത്. കുളിക്കാനും അലക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും മതിയായ വെള്ളം കിട്ടുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പണം അടച്ചിട്ടുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതിനായുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ല.Mohanan alora.
Tags:
Naduvilnews

0 comments: