നടുവില്‍:ടൗണില്‍ പാര്‍ക്കിങ് തോന്നിയതുപൊലെ ആയതോടെ ഗതാഗതക്കുരുക്കും മുറുകി. പഞ്ചായത്തോഫീസ്‌റോഡ്, ചെമ്പന്തൊട്ടി ജങ്ഷന്‍ എന്നിവിടങ്ങളില്‍ അപകടഭീഷണിയുമുണ്ട്. നേരത്തെ ഉണ്ടായിരുന്ന ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനുപുറമെ സ്വകാര്യ വാഹനങ്ങളും പെരുകിയിരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും നിര്‍ത്തിയിടുന്നതോടെ എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അടുത്തകാലത്ത് ഒട്ടേറെ അപകടങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാത്തതിനാലുള്ള വാക്തര്‍ക്കങ്ങളും പതിവാണ്. ഓവുചാലിന് സ്ലാബില്ലാത്തതുകാരണം വാഹനങ്ങള്‍ കൂടുതല്‍ അരികിലേക്ക് പാര്‍ക്ക് ചെയ്യാനും പറ്റുന്നില്ല. കുടിയാന്മല, ചെമ്പന്തൊട്ടി ഭാഗങ്ങളിലേക്ക് റോഡ് വേര്‍പിരിയുന്നത് ടൗണിലായതിനാല്‍ അപകടസാധ്യത ഏറെയാണ്.
ബസ്സ്റ്റാന്‍ഡ് വികസിപ്പിച്ച്, ഓട്ടോ-ടാക്‌സി പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:
Naduvilnews
ബസ്സ്റ്റാന്‍ഡ് വികസിപ്പിച്ച്, ഓട്ടോ-ടാക്‌സി പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
0 comments: