നടുവില്‍:കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഉപേക്ഷിച്ച കുടിവെള്ളവിതരണ ടാങ്ക് അപകടഭീഷണി ഉയര്‍ത്തുന്നു. നടുവില്‍ ഹൈസ്‌കൂളിനുസമീപം വാട്ടര്‍ അതോറിറ്റിയുടെ മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള ടാങ്കാണ് ആശങ്കയുണ്ടാക്കുന്നത്. അടിവശത്തെ തറ മുഴുവന്‍ കാടുവളര്‍ന്നും കോണ്‍ക്രീറ്റ് അടര്‍ന്നും കമ്പികള്‍ തുരുമ്പിച്ചും കിടക്കുകയാണ് ടാങ്ക്. തൂണുകളിലെല്ലാം വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്. ടാങ്കിന് മുകളിലേക്ക് കയറാനുള്ള കമ്പിയേണികളും അടര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. ടാങ്കിനുസമീപം വ്യാപാരസ്ഥാപനങ്ങളും പൊതുജനങ്ങള്‍ നടന്നുപോകുന്ന വഴിയുമാണ്. അറക്കല്‍ പുതിയഭഗവതിക്ഷേത്രവും സമീപത്താണ്. ഹൈസ്‌കൂളിലേക്ക് പോകേണ്ട വിദ്യാര്‍ഥികളും ടാങ്കിന് അടിവശത്തുകൂടിയാണ് നടന്നുപോകേണ്ടത്.
രണ്ടുവര്‍ഷം മുമ്പാണ് പുതിയ ടാങ്ക് നിര്‍മിച്ച് കുടിവെള്ളവിതരണം മാറ്റിയത്. എന്നാല്‍, പൊളിച്ചു നീക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. അപകട സ്ഥിതിയിലായ ടാങ്ക് പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി.Mohanan alora.
0 comments: