നടുവില്‍: ചുഴലി ഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദിനം വിവിധ പരിപാടികളോടെ ആചരിക്കും. ശനിയാഴ്ച രാവിലെ 8 മുതല്‍ നാരായണീയ പാരായണം, വൈകീട്ട് ആറിന് ലളിതാസഹസ്രനാമ സമൂഹാര്‍ച്ചന എന്നിവയുണ്ടാകും. ഹരികൃഷ്ണന്‍ ആലച്ചേരി ആധ്യാത്മിക പ്രഭാഷണം നടത്തും. ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍.
Tags:
Naduvilnews
0 comments: